Breaking...

9/recent/ticker-posts

Header Ads Widget

പ്രതിനിധി സമ്മേളനവും റാങ്ക് ജേതാക്കളെ ആദരിക്കലും ധനസഹായ വിതരണവും



കെ.എസ്.ടി.എ  കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനവും റാങ്ക് ജേതാക്കളെ ആദരിക്കലും ധനസഹായ വിതരണവും കടുത്തുരുത്തി കടപ്പുരാന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡണ്ട് പി.എസ് ബേബി അധ്യക്ഷനായിരുന്നു. മോന്‍സ് ജോസഫ് MLA കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വൈക്കം എംഎല്‍എ സി.കെ ആശ  മുഖ്യ പ്രഭാഷണം നടത്തി. സഫല്‍ അവാര്‍ഡ് നേടിയ മെറിന്‍ മേരി ജുവല്‍സിനെയും, മാത്തമാറ്റിക്‌സ് ഫസ്റ്റ് റാങ്ക് നേടിയ ജയലക്ഷ്മി, ബികോം 8-ാം റാങ്കുകാരി ജസ്‌ന ജോയ്, യോഗവിന്നര്‍ ms ആതിര എന്നിവരെ ആദരിച്ചു. കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എന്‍ ദേവരാജന്‍, സംസ്ഥാന സെക്രട്ടറി പി.ടി ശിവന്‍കുട്ടി ,എന്‍ സുരേഷ് കുമാര്‍, മുന്‍ ജില്ലാ പ്രസിഡണ്ട് പി.എന്‍ പ്രഭാകരന്‍, കെ.കെ വിജയമ്മ, ജില്ലാ ജനറല്‍ സെക്രട്ടറി  ഒ.എം ജോണ്‍ ,ജില്ലാ ട്രഷറര്‍ ടി.എസ് സുശീല തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ഒ.എം ജോണ്‍ മരങ്ങാട്ടുപള്ളി, വൈസ് പ്രസിഡണ്ടുമാരായി പി.എസ് ബേബി ചങ്ങനാശ്ശേരി, ജോസ് കെ തോമസ് കോട്ടയം, സജിമോന്‍ അയ്യപ്പന്‍ വൈക്കം, ജില്ലാ സെക്രട്ടറി കെ.വി നിത്യാനന്ദ റാവു  തലയോലപ്പറമ്പ്, ജോയിന്‍ സെക്രട്ടറിമാരായി ടി.എസ് സുശീല ചങ്ങനാശ്ശേരി, ബാബു ടി.ഡി മീനച്ചില്‍, സുരേഷ് കുമാര്‍ ചങ്ങനാശ്ശേരി,ട്രഷറര്‍ എന്‍ സുകുമാരന്‍ പാലാ  എന്നിവര്‍ അടങ്ങുന്ന 34 അംഗ ജില്ല കമ്മിറ്റിയെ തിരഞ്ഞെടുത്തു.





Post a Comment

0 Comments