മാന്നാനം എസ്.എന്‍.ഡി.പി .ശാഖായോഗത്തിന്റെ കീഴിലുള്ള കുമാരപുരം ദേവസ്വം ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ ജനുവരി 21 ന് നടക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നമസ്‌കാര മണ്ഡപവും ഗണപതി ക്ഷേത്രവും, തിടപ്പള്ളിയും നിര്‍മാണം പൂര്‍ത്തികരിച്ചിട്ടുണ്ട്. 21 ന് രാവിലെ 10.30നും 11.30നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് ബാലസുബ്രഹമണ്യന്റ വിഗ്രഹം പ്രതിഷ്ഠിക്കുന്നത്. തന്ത്രിമാരായ കോത്തല കെ.വി.വിശ്വനാഥന്‍, ചേര്‍ത്തല സത്യരാജന്‍, വടയാര്‍ സുമോദ്, സുനില്‍, എന്നിവര്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. ക്ഷേത്രം മേല്‍ ശാന്തിമാരായ ഇടുക്കി വിഷ്ണു, ആര്‍പ്പുക്കര സനീഷ് എന്നിവര്‍ പ്രതിഷ്ഠാ ചടങ്ങുകളില്‍ സഹ ആചാര്യന്മാരായിരിക്കും. ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന ക്ഷേത്രസമര്‍പ്പണസമ്മേളനം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. എസ്.എന്‍.ഡി.പി. യോഗം കോട്ടയം യൂണിയന്‍ പ്രസിഡന്റ് എം.മധു അധ്യക്ഷത വഹിക്കും. വിഗ്രഹപ്രതിഷഠക്ക് മുന്നോടിയായുള്ള ദിവ്യജ്യോതിസ് പ്രയാണം 14 ന് ആരംഭിക്കും. 22മുതല്‍ 24 വരെ തൈപ്പൂയ ഉത്സവവും, സ്‌കന്ദപുരാണ യജ്ഞവും ക്ഷേത്രത്തില്‍ നടക്കും. വാര്‍ത്ത സമ്മേളനത്തില്‍.ശാഖായോഗം പ്രസിഡന്റ് കെ.സജീവ് കുമാര്‍.സെക്രട്ടറി എന്‍. കെ മോഹന്‍ദാസ്, ദേവസ്വം മാനേജര്‍ ബ്രിജീഷ് നാരായണന്‍, കമ്മറ്റിയംഗങ്ങളായ ഒ.കെ.ബാബു, ഷിന്റോ ഷാജി എന്നിവര്‍ പങ്കെടുത്തു.


.jpg)


0 Comments