SNDP യോഗം കുമ്മണ്ണൂര്‍ ശാഖയുടെ രൂപീകരണത്തിന്റെ വജ്ര ജൂബിലി ആഘോഷവും ഗുരുമന്ദിരത്തില്‍ ഗുരുദേവ പ്രതിഷ്ഠയുടെ 25-ാം വാര്‍ഷിക മഹോത്സവവും വ്യാഴാഴ്ച നടക്കും. രാവിലെ പതാക ഉയര്‍ത്തല്‍, സര്‍വൈശ്വര്യ പൂജ എന്നിവ നടക്കും ഉച്ചകഴിഞ്ഞ് 3 ന് പൊതുസമ്മേളനം മന്ത്രി V N വാസവന്‍ ഉദ്ഘാടനം ചെയ്യും. ശുഭാംഗാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും.തോമസ് ചാഴികാടന്‍ Mp സന്ദേശം നല്‍കും. മോന്‍സ് ജോസഫ് MLA എന്‍ഡോവ് മന്റ് വിതരണം നിര്‍വഹിക്കും. ശാഖാ പ്രസിഡന്റ് KK വിജയകുമാര്‍ അധ്യക്ഷനായിരിക്കും.





0 Comments