കുറുമുള്ളൂര്‍ വിവേകാനന്ദ പബ്ലിക് സ്‌കൂളിന്റെ 33-ാമത് വാര്‍ഷികാഘോഷo ജ്വലനം 2024, സിനിമ സീരിയല്‍ താരം ശ്രീലക്ഷ്മി സതീഷ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വിവേകാനന്ദ എഡ്യൂക്കേഷന്‍ സൊസൈറ്റി പ്രസിഡണ്ട് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ഏറ്റുമാനൂരപ്പന്‍ കോളേജ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഹേമന്ത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കാണക്കാരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു പഴയപുരക്കല്‍, വിവേകാനന്ദ എഡ്യൂക്കേഷന്‍ സൊസൈറ്റി സെക്രട്ടറി ആര്‍.സാനു, വി.ജി. ഗോപകുമാര്‍, എം.ആര്‍ അജിത് കുമാര്‍, എം.കെ മുരളീധരന്‍, കുമാരി ശിവപ്രിയ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സബിത ചന്ദ്രന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുട്ടിളുടെ വിവിധ കലാപരിപാടികളും നടന്നു.





0 Comments