Breaking...

9/recent/ticker-posts

Header Ads Widget

1984 എസ് എസ് എല്‍ സി ബാച്ചിലെ വിദ്യാര്‍ഥികളുടെ സംഗമം നടന്നു



കുറവിലങ്ങാട് സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ 1984 എസ് എസ് എല്‍ സി ബാച്ചിലെ  വിദ്യാര്‍ഥികളുടെ സംഗമം നടന്നു.  ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ബെന്‍സി റോസ്  സംഗമം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലീഡര്‍ ആയിരുന്ന പി ശ്രീലേഖ അധ്യക്ഷയായി . അധ്യാപകരെ ഉപഹാരം നല്‍കി ആദരിച്ചു. അമേരിക്ക, ആസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലണ്ട്, യു എ ഇ, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പൂര്‍വവിദ്യാര്‍ഥികള്‍  40 വര്‍ഷത്തിനു ശേഷം ഒത്തുചേര്‍ന്നത് അവിസ്മരണീയ മുഹൂര്‍ത്തമായി മാറി. ആന്‍സി സിബി, സിസ്റ്റര്‍ എല്‍സി ജോസ്, സിസ്‌റര്‍ ലീനസ്, സിസ്സര്‍ ജോളന്റ, ആനീസ് വി.ജെ, പി. ലത തുടങ്ങിയവര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു. സംഗീതാധ്യാപികയായിരുന്ന സുശീലാമണി ഗാനമാലപിച്ച് ആശംസകള്‍ നേര്‍ന്നു. പൂര്‍വവിദ്യാര്‍ഥികളുടെവിവിധ കലാപരിപാടികളും അരങ്ങേറി. എഴുപത്തഞ്ചോളം പേര്‍ സംഗമത്തില്‍ പങ്കുചേര്‍ന്നു.  വീണ്ടും  ഒത്തുചേരുവാനും കൂട്ടായ്മ ശക്തിപ്പെടുത്തുവാനും തീരുമാനമെടുത്താണ്  കൂട്ടുകാര്‍ മടങ്ങിയത്.




Post a Comment

0 Comments