മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സര്‍ഗോത്സവം പാലാ മഹാത്മാ ഗാന്ധി ഗവ ഹൈസ്‌കൂളില്‍ നടന്നു. ജോസ് കെ മാണി MP ഉദ്ഘാടനം ചെയ്തു. ഭാഷയ്ക്കും ദേശത്തിനും അതീതമായി ജനതയെ ഒന്നിപ്പിക്കാന്‍ കലയ്ക്കും കായിക മേഖലയ്ക്കും കഴിയുന്നതായി ജോസ് കെ മാണി പറഞ്ഞു. പഠനത്തിനൊപ്പം വായനയും യഥാര്‍ത്ഥ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിന്ധു മോള്‍ ജേക്കബ് അധ്യക്ഷയായിരുന്നു ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു k ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. താലൂക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അഡ്വ സണ്ണി ഡേവിഡ്, സെകട്ടറി റോയി ഫ്രാന്‍സിസ്, ജോണ്‍സണ്‍ പുളിക്കീല്‍, KR പ്രഭാകരന്‍ പിള്ള, KR മോഹനന്‍, Ck ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. താലൂക്കിലെ വിവിധ ലൈബ്രറികളെ പ്രതിനിധീകരിച്ച് എത്തിയ കുട്ടികളാണ് സര്‍ഗോത്സവം മത്സര പരിപാടികളില്‍ പങ്കെടുത്തത്. ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന ലൈബറിക്ക് vk കുമാര കൈമള്‍ സ്മാരക എവര്‍ റോളിംഗ് ടോഫിയും, ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയന്റ് നേടുന്ന മത്സരാര്‍ത്ഥിക്ക് EM തോമസ് ഈറ്റത്തോട്ട് സ്മാരക ട്രോഫിയും സമ്മാനമായി നല്‍കും.





0 Comments