മഹാകവി പാലാ പബ്ലിക് ലൈബ്രറി പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാലാ ടൗണ്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മഹാകവി പാലാ ഷഷ്ഠിപൂര്‍ത്തി സ്മാരക മന്ദിരത്തിലാണ് മഹാകവി പാലാ പബ്ലിക് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. കേരള സാഹിത്യ അക്കാഡമി അംഗം ഡോ കുര്യാസ് കുമ്പളക്കുഴി ലൈബ്രറി ഉദ്ഘാടനം നിര്‍വഹിച്ചു. Nss താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ ജോര്‍ജ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്. Dr സിന്ധു മോള്‍ ജേക്കബ്, രവി പാലാ , റോയി ഫ്രാന്‍സിസ് , ചാക്കോ സി പൊരിയത്ത്, വേണുഗോപാല്‍, ഷീബാ ജിയോ, രാജ് മോഹന്‍ മുണ്ടമറ്റം, ജോസ് മംഗലശേരി, പി.എസ് മധുസൂദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മഹാകവി പാലായുടെ സ്മാരകമായ ലൈബ്രറിക്കു വേണ്ടി രാധാകൃഷ്ണക്കുറുപ്പ് പുസ്തകങ്ങള്‍കൈമാറി.





0 Comments