Breaking...

9/recent/ticker-posts

Header Ads Widget

അഖിലഭാരത ശ്രീമദ് ഭാഗവതാമൃത സത്രം ജനുവരി 21 മുതല്‍



മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ അഖിലഭാരത ശ്രീമദ് ഭാഗവതാമൃത സത്രം ജനുവരി 21 മുതല്‍ ഫെബ്രുവരി 2 വരെ തീയതികളില്‍ നടക്കും. ഫെബ്രുവരി രണ്ടിന് ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ  103-മത് ജയന്തി ആഘോഷവും നടക്കും. ഭാഗവതാമൃത സത്രത്തില്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി മുഖ്യ യജ്ഞാചാര്യന്‍ ആയിരിക്കും .മരങ്ങാട് മുരളീകൃഷ്ണന്‍ നമ്പൂതിരി, ഗുരുവായൂര്‍ രാധാകൃഷ്ണ അയ്യര്‍  എന്നിവര്‍ യജ്ഞാചാര്യന്മാര്‍ ആയിരിക്കും. നടുവില്‍ മഠം അച്യുത ഭാരതി സ്വാമിയാര്‍, വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരി, സ്വാമി ചിദാനന്ദപുരി, വിടല്‍ദാസ് ജയകൃഷ്ണ ദീക്ഷിതര്‍, പുല്ലൂര്‍ മണ്ണ് രാമന്‍ നമ്പൂതിരി, വെണ്‍മണി രാധ അന്തര്‍ജ്ജനം  തുടങ്ങി ഭാരതത്തിലെ പ്രശസ്ത ഭാഗവത ആചാര്യന്മാരും പ്രഗല്‍ഭ കലാകാരന്മാരും ഭാഗവതാമൃത സത്രത്തില്‍ പങ്കെടുക്കും.  അഖിലഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തില്‍ നിത്യേന താമസിച്ച് സത്ര ശ്രോതാക്കളായി പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് പ്രത്യേക ക്രമീകരണങ്ങളും ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സത്ര സമാരംഭ ദിനമായ ജനുവരി 21 ഞായറാഴ്ച വൈകിട്ട് ഏഴിന് ശ്രീമദ് ഭാഗവത മഹാത്മ്യ പാരായണവും പ്രഭാഷണവും തുടര്‍ന്ന് മേജര്‍ സെറ്റ് കഥകളി, ശ്രീരാമ പട്ടാഭിഷേകവും അരങ്ങേറും. ഭക്തിഗാന സന്ധ്യ, സമ്പ്രദായ ഭജന, നാമ സങ്കീര്‍ത്തനം, സംഗീത സമന്വയം, മേജര്‍ സെറ്റ് കഥകളി, സംഗീത സദസ്സ്, ജനുവരി 29,30, 31 തീയതികളില്‍ ഉച്ചയ്ക്ക് 12.30നും കൂടാതെ ഭാഗവത ഹംസ ജയന്തി ദിനത്തില്‍  ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് രണ്ടുമണിക്കും  കോഴിക്കോട് പ്രശാന്ത് വര്‍മ്മയും സംഘവും പങ്കുചേരുന്ന നാമ സങ്കീര്‍ത്തനം തുടങ്ങിയ കലാപരിപാടികളും ജനുവരി 21 മുതല്‍ ഫെബ്രുവരി 2 വരെ തീയതികളില്‍നടക്കും.




Post a Comment

0 Comments