Breaking...

9/recent/ticker-posts

Header Ads Widget

മാന്നാനത്ത് പഴയ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച വിദേശമദ്യം പിടികൂടി



മാന്നാനത്ത് പഴയ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച വിദേശമദ്യം പിടികൂടി.140 കെയ്‌സ് വിദേശമദ്യമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വദേശിയായ ജയരാജന്റെ കുട്ടോമ്പുറം മേക്കാവ് റോഡിലെ ശ്രേയസ് വീടിന്റെ കാര്‍ പോര്‍ച്ചിലാണ് മദ്യം കണ്ടെത്തിയത്. കഴിഞ്ഞ മാസം 3 വരെ വീട്  വാടകയ്ക്ക് കൊടുത്തിരുന്നു. ശേഷം ആള്‍ താമസമില്ലാതെ കിടക്കുകയായിരുന്നു. കാര്‍ പോര്‍ച്ചില്‍ മദ്യപെട്ടികള്‍ പടുത കൊണ്ട് മൂടി കെട്ടിയ അവസ്ഥയിലായിരുന്നു.വില കൂടിയ മദ്യങ്ങള്‍ ഉള്‍പ്പെടെ 1680 കുപ്പികളാണ് സൂക്ഷിച്ചിരുന്നത്. നാട്ടുകാരാണ് വിവരം ഗാന്ധിനഗര്‍ പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.




Post a Comment

0 Comments