Breaking...

9/recent/ticker-posts

Header Ads Widget

മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 139-ാമത് വാര്‍ഷികാഘോഷം നടന്നു



മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 139-ാമത് വാര്‍ഷികാഘോഷം നടന്നു. ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ  വിദ്യാഭ്യാസ മേഖലയിലും ആതുരസേവന രംഗത്തും കാരുണ്യ പ്രവര്‍ത്തനങ്ങളിലും ക്രൈസ്തവസഭ നടത്തിയിട്ടുള്ള സംഭാവനകളാണ് ആധുനിക കേരളത്തെ രൂപപ്പെടുത്തിയതെന്ന് മാര്‍ തോമസ് തറയില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ വ്യത്യസ്തമായി നില്‍ക്കുവാന്‍ കേരളത്തിനെ പ്രാപ്തമാക്കിയത് ചാവറ അച്ചന്‍ അടക്കമുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ പരിശ്രമം ആണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സിഎംഐ പ്രവിശ്യയുടെ കീഴിലുള്ള മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പും ഇതോടനുബന്ധിച്ച് നടന്നു. യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ: ഡോക്ടര്‍ കുര്യന്‍ ചാലങ്ങാടി അധ്യക്ഷത വഹിച്ചു.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെയിംസ് പി ജേക്കബ്,   7 ഹയര്‍ സെക്കന്ററി അദ്ധ്യാപകരും, രണ്ട് ഹൈസ്‌കൂള്‍ അദ്ധ്യാപകരും ആണ് വിരമിക്കുന്നത്. അദ്ധ്യാപക രക്ഷകര്‍ത്തൃ സംഘടനയുടെ ആഭിമുഖ്യത്തില്‍ വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി.യോഗത്തില്‍ പുളിങ്കുന്ന് സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും വിരമിക്കുന്ന ഫാദര്‍ ലൂക്ക ആന്റണി ചാവറയെയും ആദരിച്ചു. വിരമിക്കുന്ന അദ്ധ്യാപകരെ ആദരിക്കലും ഫോട്ടോ അനാഛാദനവും കോര്‍പ്പറേറ്റ് മാനേജര്‍ റവ: ഡോക്ടര്‍ ജെയിംസ് മുല്ലശ്ശേരി നിര്‍വഹിച്ചു. റവറന്റ് ഡോക്ടര്‍ സെബാസ്റ്റ്യന്‍ ആന്റണി അട്ടിച്ചിറ, ഫാദര്‍ റോയി തോമസ് മാളിയേക്കല്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബെന്നി സ്‌കറിയ, അധ്യാപക പ്രതിനിധി മഞ്ജുഷ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് സി.ആര്‍ സിന്ധു മോള്‍, അദ്ധ്യാപക  പ്രതിനിധി ഡോക്ടര്‍ മിനിമോള്‍ കുര്യന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments