Breaking...

9/recent/ticker-posts

Header Ads Widget

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ തെരഞ്ഞെടുക്കപ്പെട്ടു.



സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ തെരഞ്ഞെടുക്കപ്പെട്ടു. 2018 മുതല്‍ ഷംഷാദ് രൂപതയുടെ മെത്രാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സീറോ മലബാര്‍ സഭയുടെ 4-ാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പാണ് മാര്‍ റാഫേല്‍ തട്ടില്‍ . സഭാ സിനഡിന്റെ തീരുമാനം അംഗീകരിച്ച് വത്തിക്കാനില്‍ മാര്‍പാപ്പയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് സഭാസിനഡിനു വേണ്ടി സിനഡ് ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ കോട്ടയം അതിരുപത മെത്രാപ്പൊലിത്ത മാര്‍ മാത്യു മൂലക്കാട്ടാണ്  പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പേര് പ്രഖ്യാപിച്ചത്. 1956 ല്‍ തൃശൂര്‍ ബസലിക്ക ഇടവകയില്‍ ജനിച്ച മാര്‍ റാഫേല്‍ തട്ടില്‍ 1980 ല്‍ പൗരോഹിത്യം സ്വീകരിച്ചു.2010 ലാണ് മെത്രാനായി അഭിഷിക്തനായത്. എല്ലാവരുടെയും സഹകരണത്തോടെ കര്‍ത്തവ്യ നിര്‍വഹണം നടത്തുമെന്ന്് പുതായ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണം വ്യാഴാഴ്ച 2.30 ന് കാക്കനാട് സെന്റ് തോമസ് മൗണ്ടിലെ സിനഡ് ആസ്ഥാനത്ത് നടക്കും.




Post a Comment

0 Comments