Breaking...

9/recent/ticker-posts

Header Ads Widget

31 -ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാ സംഗമത്തിന്റെ 3-ാം ദിവസം മാതൃ സംഗമവും, പ്രഭാഷണങ്ങളും നടന്നു



പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന  31 -ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാ സംഗമത്തിന്റെ 3-ാം ദിവസം മാതൃ സംഗമവും, പ്രഭാഷണങ്ങളും നടന്നു. വികസിത ഭാരത സങ്കല്പത്തെ  അടിസ്ഥാനമാക്കി പ്രധാനമന്ത്രിയുടെ വിവിധ പദ്ധതിയെക്കുറിച്ച്  കര്‍ഷക മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ ട ജയസൂര്യന്‍ പ്രഭാഷണം നടത്തി. മാതൃ സംഗമ സമ്മേളനത്തില്‍ പിന്നണി ഗായിക കോട്ടയം ആലീസ് അധ്യക്ഷയായിരുന്നു. രാഷ്ട്ര പുരോഗതിയില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് അഡ്വ. ജി. അഞ്ജനാ ദേവി പ്രഭാഷണം നടത്തി. ഹിന്ദു സംഗമത്തിന്റെ 4-ാം ദിവസമായ തിങ്കളാഴ്ച രാജനൈതികത, രാമായണത്തിലും, വര്‍ത്തമാന കാലത്തിലും എന്ന വിഷയത്തെക്കുറിച്ച് ശങ്കു T ദാസ് പ്രഭാഷണം നടത്തും.




Post a Comment

0 Comments