അധ്യാപക വിദ്യാര്‍ത്ഥികള്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ മോഡലുകളുടെയും ചാര്‍ട്ടുകളുടെയും പ്രദര്‍ശനം ശ്രദ്ധേയമായി. പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനിലെ രണ്ടാം വര്‍ഷ ബി.എഡ് വിദ്യാര്‍ത്ഥികള്‍ അധ്യാപന പരിശീലനത്തിന്റെ ഭാഗമായി തയാറാക്കിയ വ്യത്യസ്തവും ക്രിയാത്മകവുമായ പഠന സാമഗ്രികളാണ് കോളേജ് ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിച്ചത് . ഒന്നാം വര്‍ഷ ബി. എഡ് വിദ്യാര്‍ത്ഥികള്‍ക്കും, പാലാ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും വേണ്ടിയാണ് പ്രദര്‍ശനം ഒരുക്കിയത്. ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ നൂറിലധികം വര്‍ക്കിങ്ങ്, സ്റ്റില്‍ മോഡലുകളും ചാര്‍ട്ടുകളും അനുബന്ധ പഠനസാമഗ്രഹികളുമാണ് പ്രദര്‍ശിപ്പിച്ചത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. ബീനാമ്മ മാത്യുവിന്റെ നിര്‍ദേശാനുസരണം നടന്ന പ്രദര്‍ശനം വൈസ് പ്രിന്‍സിപ്പല്‍ ഡോ. റ്റി.സി. തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഡോ. സുനു ഓസ്റ്റിന്‍, ഡോ. മേരി തോമസ്, ഡോ അലക്‌സ് ജോര്‍ജ്, ഫാ. ബിജോ മാത്യു നിബിന്‍ ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പഠന സാമഗ്രികളുടെ പ്രദര്‍ശനം വിജ്ഞാനപ്രദമായിരുന്നുവെന്ന് ഒന്നാം വര്‍ഷ ബി. എഡ് വിദ്യാര്‍ത്ഥിനി ഐലീന്‍ മരിയ കുര്യാക്കോസ് പറഞ്ഞു പഠനവുമായി ബന്ധപ്പെട്ട വ്യത്യസ്ത മോഡലുകളും ചാര്‍ട്ടുകളും അറിവ് പകരുന്നതായിരുന്നുവെന്ന് പ്രദര്‍ശനം കാണാനെത്തിയ സെന്റ്. തോമസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.





0 Comments