Breaking...

9/recent/ticker-posts

Header Ads Widget

പ്രവാസി മലയാളിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.



അടിച്ചിറയില്‍ പ്രവാസി മലയാളിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കത്തി ഉപയോഗിച്ച് കഴുത്ത് അറുത്ത നിലയിലാണ് മൃതദേഹം കണ്ടത്. അടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപം അരിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസിനെയാണ് (63) വീടിനുള്ളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി കെ.ജി അനീഷ് , ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.ഷിജി, കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 63 കാരനായ ലൂക്കോസിനെ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ്  ബെഡ്‌റൂമില്‍ ദുരൂഹ സാഹചര്യത്തില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ലൂക്കോസിന്റെ ഭാര്യ ലിന്‍സാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന്, മകന്‍ ക്ലിന്‍സിനെയും, അയല്‍വാസികളെയും വിവരം അറിയിച്ചു. ഇവരാണ് ഗാന്ധിനഗര്‍ പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് സംഘം സ്ഥലത്ത് എത്തിയ ശേഷം പ്രാഥമിക പരിശോധന നടത്തിയപ്പോഴാണ് മൃതദേഹത്തിന്റെ കഴുത്തിലെ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയത്.  പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിനു സമീപത്തു നിന്നും വിദേശത്തു നിന്നും കൊണ്ടു വന്ന കത്തിയും കണ്ടെത്തി. ഈ കത്തി ഉപയോഗിച്ചാണ് കഴുത്ത് മുറിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്.  കട്ടിലില്‍ ചാരിക്കിടക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. കഴുത്തിന്റെ ഇടത് വശത്ത് നിന്നും താഴേയ്ക്ക് ആഴത്തിലുള്ള മുറിവുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അബുദാബിയില്‍ ഓയില്‍ കമ്പനിയില്‍ എന്‍ജിനീയറായിരുന്ന ലൂക്കോസ് കഴിഞ്ഞ മേയിലാണ് ജോലി അവസാനിപ്പിച്ച് നാട്ടില്‍ എത്തിയത്. നാളെ ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകളുടെ വിവാഹ നിശ്ചയം കണ്ണൂരില്‍ നടക്കാനിരിക്കെയാണ് ദുരൂഹ മരണം ഉണ്ടായത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി.




Post a Comment

0 Comments