പാലാ പൊന്‍കുന്നം റോഡില്‍ പൈകയ്ക്കു സമീപം ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകനും പരിക്കേറ്റു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശികളായ ബഷീര്‍ (68) മകന്‍ സുഹാസ് ബഷീര്‍ ( 43) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12.30യോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയിലേക്ക് പോകുകയായിരുന്ന ബൈക്കും ശബരിമല ഡ്യൂട്ടി കഴിഞ്ഞു വരികയായിരുന്ന ആംബുലന്‍സും തമ്മിലാണ് കൂട്ടിയിടിച്ചത്.





0 Comments