Breaking...

9/recent/ticker-posts

Header Ads Widget

ഓപ്പറേഷന്‍ തീയറ്ററിലേക്ക് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആധുനിക ഉപകരണങ്ങള്‍ നല്‍കി.



പാലാ ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററിലേക്ക് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആധുനിക ഉപകരണങ്ങള്‍ നല്‍കി. പാലാ റോട്ടറി ക്ലബ്ബും തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് റോട്ടറി ക്ലബ്ബും ഇംഗ്‌ളണ്ടിലെ വോള്‍വര്‍ ഹാംടണ്‍ സിറ്റി റോട്ടറി ക്ലബിന്റെ സഹകരണത്തോടെയാണ് കെ.എം മാണി സ്മാരക ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് ആധുനിക ഉപകരണങ്ങള്‍ നല്‍കിയത്.26 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് നല്‍കിയത്. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം തോമസ് ചാഴിക്കാടന്‍ MP ഉദ്ഘാടനം ചെയ്തു. ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.ജോസ് കുരുവിള കോക്കാട്ട് അധ്യക്ഷനായിരുന്നു. റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ. ജി. സുമിത്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഇംഗ്‌ളണ്ടിലെ റോട്ടറി ഡിസ്ട്രിക്റ്റ് 1210 ന്റെ മുന്‍ ഗവര്‍ണര്‍ റിച്ചാര്‍ഡ് ഗ്രീന്‍ പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോയ്ക്ക് ഉപകരണങ്ങള്‍ കൈമാറി.റോട്ടറി ഡിസ്ട്രിക്റ്റ്   മുന്‍ ഗവര്‍ണര്‍മാരായ ഡോ. ജി.എ ജോര്‍ജ്, ഡോ. തോമസ് വാവാനിക്കുന്നേല്‍, കെ. ബാബുമോന്‍, ടെക്‌നോ പാര്‍ക്ക് ക്ലബ്ബിലെ ഭാരവാഹികള്‍, അസി. ഗവര്‍ണര്‍ സനോ ജോസ്, പാലാ മുനിസിപ്പാലിറ്റി ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജു തുരുത്തന്‍, കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, പാലാ പ്രൊജക്‌സ് കോ-ഓര്‍ഡിനേറ്റര്‍ പി.വി ജോര്‍ജ്, ആശുപത്രി സൂപ്രണ്ട് ഡോ. പ്രശാന്ത് എല്‍.ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Post a Comment

0 Comments