Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു.



പാലാ കടപ്പാട്ടൂര്‍ ബൈപാസില്‍ നിയന്ത്രണം വിട്ട കാര്‍  മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. റോഡരികിലെ താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി മനോജ് മാത്യുവിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം. 12-ാം മൈല്‍ ഭാഗത്തേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് താഴേക്ക് മറിയുകയായിരുന്നു. കണ്ണൂര്‍ തോട്ടട ഗവ. പൊളിടെക്‌നിക് കോളേജ് ജീവനക്കാരനാണ് മനോജ്. കാറിന്റെ മുന്‍ഭാഗം അപകടത്തില്‍ തകര്‍ന്നു.




Post a Comment

0 Comments