പാലാ-കോഴാ റോഡിലെ കോഴിക്കൊമ്പ് ജംഗ്ഷന്‍ വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാളയം ചേര്‍പ്പുങ്കല്‍ ഭാഗത്തേക്കുള്ള റോഡ് ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത് യാത്രക്കാരെ വലയ്കുകയാണ്. ഒരു മഴപെയ്താല്‍ ജംഗ്ഷനില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന മൂലം യാത്രക്കാര്‍ക്ക് ബസ്സില്‍ കയറുവാനും റോഡ് മുറിച്ചു കടക്കാനും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതായും നാട്ടുകാര്‍ പറയുന്നു കവലയുടെ വീതി കുറവ് അപകടങ്ങള്‍ക്ക് കാരണമാകുന്നതായും ആക്ഷേപമുയരുന്നു. രണ്ടു വാഹനങ്ങള്‍ ഒരുമിച്ച് എത്തിയാല്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് ഒരുങ്ങിനില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണിപ്പോഴുള്ളത്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിന്റെ വശങ്ങളിലുള്ള ഓടകള്‍ വൃത്തിയാക്കിയും റോഡ് നിരപ്പ് ഉയര്‍ത്തിയും ഇവിടുത്തെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന അവശ്യവും ഉയരുന്നു.കവല വികസിപ്പിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രവും നിര്‍മ്മിയ്ക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.





0 Comments