നിര്‍ധന വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് സൗകര്യമൊരുക്കാന്‍ പാലാ പീറ്റര്‍ ഫൗണ്ടേഷന്‍ നാലു ഡയാലിസിസ് മെഷീനുകള്‍ മരിയന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിക്കു നല്‍കി. നിര്‍ധന വ്യക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസിനു വേണ്ടിയാണ് പീറ്റര്‍ ഫൗണ്ടേഷന്‍ 30 ലക്ഷം രൂപാ ചിലവില്‍ നാലു ഡയാലിസിസ് മെഷീനുകള്‍ അരുണാപുരം മരിയന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിക്കു നല്‍കിയത്. പീറ്റര്‍ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷിബു പീറ്റര്‍ വെട്ടുകല്ലേല്‍, പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ തോമസ് പീറ്റര്‍ വെട്ടുകല്ലേല്‍, ബിജു ജോര്‍ജ് കാരിയാവില്‍, ഡോ. അലക്‌സ് എന്നിവരുടെ നേത്യത്വത്തില്‍ മരിയന്‍ ആശുപത്രിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനവും ഡയലിസിസ് മെഷീന്‍ കൈമാറ്റവും ജനുവരി 19 ന് വൈകിട്ട് 5 ന് ആശുപത്രി അങ്കണത്തില്‍ വച്ച് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ ഡയാലിസിസ് കൃത്യമായി ചെയ്യുവാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് ഇത് ഏറെസഹായകരമായിരിക്കുകയാണ് എന്ന് ആശുപത്രി അധികൃതരും, ഡോക്ടര്‍മാരും പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ തോമസ് പീറ്റര്‍ വെട്ടുകല്ലേല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മാത്യു തോമസ്, ഡോ. അലക്സ് മാണി, ഡോ. രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments