സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പാലാ RDO P.G രാജേന്ദ്രബാബുവിന് മൊമെന്റോ നല്‍കി മംഗളാശംസകളുമായി മാണി c കാപ്പന്‍ MLA . ഫെബ്രുവരിയിലാണ് രാജന്ദ്ര ബാബു വിരമിക്കുന്നതെങ്കിലും മുന്‍പേ തന്നെ അവധിയില്‍ പോകുന്ന സാഹചര്യത്തിലാണ് MLA സിവില്‍ സ്റ്റേഷനിലെ ഓഫീസിലെത്തി R DO യ്ക്ക് ഹൃദ്യമായ യാത്രയയപ്പ് നല്‍കിയത്. കഴിഞ്ഞ 2 വര്‍ഷത്തിലെറെയായി R DO എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്കുന്ന PG രാജേന്ദ്ര ബാബു പൊതുവായ പ്രശ്‌നങ്ങളില്‍ മികച്ച സഹകരണം നല്‍കിയിരുന്നതായും ഒരു MLA എക്‌സലന്‍സ് പുരസ്‌കാരം തന്നെ അദ്ദേഹത്തിന് നല്‍കുന്നതായും മാണി c കാപ്പന്‍ പറഞ്ഞു. പാലായിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളുമടക്കമുള്ളവരില്‍ നിന്ന് നല്ല സഹകരണം ലഭിച്ചിരുന്നതായി RDO പറഞ്ഞു. തഹസില്‍ദാര്‍ K.M ജോസുകുട്ടിയും ഓഫീസ് ജീവനക്കാരുമടക്കമുള്ളവര്‍ ലളിതമായ ചടങ്ങില്‍ പങ്കെടുത്തു.





0 Comments