Breaking...

9/recent/ticker-posts

Header Ads Widget

ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു



പാലാ സെന്റ് തോമസ് കോളജില്‍ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. സെന്റ് തോമസ് കോളേജിലെ എന്‍.സി.സി നേവല്‍ വിഭാഗം, കോളേജിലെ ഐ.ക്യൂ.എ.സി. വിമന്‍സ് ഫോറം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ബിരുദാനന്തര വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി   സ്ത്രീ ശാക്തീകരണവും, സ്ത്രീ സുരക്ഷയും എന്ന വിഷയത്തെക്കുറിച്ചാണ്  സെമിനാര്‍ നടന്നത്.പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത് ഉദ്ഘാടനം ചെയ്തു. പാലാ SHO    K P ടോംസണ്‍ മുഖ്യപ്രഭാഷണം നടത്തി.  സ്ത്രീകള്‍ സമൂഹത്തില്‍, പ്രത്യേകിച്ച് കുടുംബത്തിലും ജോലി സ്ഥലത്തും പഠന സ്ഥലത്തും അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങളും ചൂഷണങ്ങളും കുറ്റകൃത്യങ്ങളും ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധ ജനങ്ങള്‍ക്കും സുരക്ഷിതമായ അന്തരീക്ഷവും സ്ത്രീ ശാക്തീകരണവും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.പി ടോംസണ്‍  അഭിപ്രായപ്പെട്ടു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. സാല്‍വിന്‍ കാപ്പിലിപറമ്പില്‍, കോളേജ് ഐ.ക്യൂ.എ.സി. കോ-ഓര്‍ഡിനേറ്റര്‍ ഡോ. തോമസ് വി. മാത്യു, വിമന്‍സ് ഫോറം സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍  ശില്പ മാത്യു , എന്‍.സി.സി നേവല്‍ വിഭാഗം എ.എന്‍.ഒ. സബ് ലഫ്റ്റനന്റ് ഡോ. അനീഷ് സിറിയക്, കേഡറ്റ് ക്യാപ്റ്റന്‍ ജോ ജെ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.





Post a Comment

0 Comments