പാലാ സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ 128-ാമത് വാര്‍ഷികാഘോഷവും പ്രതിഭാ സംഗമവും നടന്നു. 2023 - 24 അധ്യയനവര്‍ഷം കലാകായിക ശാസ്ത്ര മേളകളില്‍ പാലാ സെന്റ് തോമസ് എച്ച്.എസ്.എസില്‍ നിന്ന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുത്തവരെയും മെഡലുകള്‍ നേടിയവരെയും അനുമോദിച്ചു കൊണ്ടാണ് പ്രതിഭാ സംഗമം നടന്നത്..മാണി C കാപ്പന്‍ MLA പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ.ഡോ.ജോസ് കാക്കല്ലില്‍ അദ്ധ്യക്ഷനായിരുന്നു. പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി അസിസ്റ്റന്റ് സെക്രട്ടറി റവ.ഫാ. ജോര്‍ജ് പുല്ലുകാലായില്‍ മുഖ്യപ്രഭാഷണം നടത്തി. ഈ അധ്യയന വര്‍ഷം ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പാലാ സെന്റ്.തോമസ് എച്ച്.എസ്.എസില്‍ നിന്ന് 10 കുട്ടികള്‍ പങ്കെടുത്തു. നീന്തലില്‍ 3 സ്വര്‍ണ്ണമെഡലും 1 വെള്ളിയും നേടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കെവിന്‍ ജിനുവിനെ മാണി സി. കാപ്പന്‍ എം.എല്‍.എ. പുരസ്‌കാരം നല്‍കി അനുമോദിച്ചു. അത്‌ലറ്റിക്‌സില്‍ റിലേയില്‍ സ്വര്‍ണ്ണം നേടിയ കേരള ടീമിലെ അംഗമായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി വിഷ്ണു അജിയെയും എം.എല്‍.എ. അനുമോദിച്ചു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുത്തവര്‍ക്കും മെഡലുകള്‍ നേടിയവര്‍ക്കും പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി. ഈ വര്‍ഷത്തെ സംസ്ഥാന മല്‍സരങ്ങളില്‍ വിവിധയിനങ്ങളിലായി 50 കുട്ടികള്‍ പങ്കെടുത്തു. 40 പേര്‍ മെഡലുകള്‍ നേടി. സ്‌കൂള്‍ കായികാദ്ധ്യാപകന്‍ ഡോ. ബോബന്‍ ഫ്രാന്‍സീസ്, അല്‍ഫോന്‍സാ അത്‌ലറ്റിക് അക്കാദമി ഡയറക്ടര്‍ ഡോ. തങ്കച്ചന്‍ മാത്യു, ഫുള്‍ ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് ജേതാവ് ഡോ. നിജോയ് പി.ജോസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ.മാത്യു, ഹെഡ്മാസ്റ്റര്‍ റെജി സെബാസ്റ്റിയന്‍, പി.റ്റി.എ. പ്രസിഡന്റ് ഡോ.റ്റി.സി. തങ്കച്ചന്‍ , ഡോ. തങ്കച്ചന്‍ മാത്യു, ഡോ. ബോബന്‍ ഫ്രാന്‍സീസ്, ഡോ. നിജോയ് പി.ജോസ് , സാബു തോമസ് എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന യാത്രയയപ്പു സമ്മേളനം കോര്‍പ്പറേറ്റ് എജ്യൂക്കേഷനല്‍ ഏജന്‍സി സെക്രട്ടറി ഫാദര്‍ ബര്‍ക്കമന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാലത്തെ അധ്യാപക സേവനത്തിനു ശേഷം വിരമിക്കുന്ന ആന്റണി ജോര്‍ജിന് യാത്രയയപ്പ് നല്‍കി.





0 Comments