യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലായില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ആല്‍ബിന്‍ അലക്‌സ് ഇടമനശ്ശേരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിഷേധ യോഗം കോട്ടയം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. പോലീസ് പിണറായി വിജയന്റെ അടിമകള്‍ ആയി മാറി എന്നതിന്റെ അവസാനത്തെ തെളിവാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ അന്യായ രീതിയിലുള്ള അറസ്റ്റ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി.സി.സി. മെമ്പര്‍ തോമസ് കല്ലാടന്‍, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് എന്‍. സുരേഷ്, പ്രൊഫ.സതീഷ് ചൊള്ളാനി, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് തോമസ്‌കുട്ടി നെച്ചികാടന്‍, അഡ്വ. സന്തോഷ് മണര്‍കാട്, രാഹുല്‍, പ്രിന്‍സ്, അഡ്വ. ആര്‍. മനോജ് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ടോണി ചക്കാല, ജനറല്‍ സെക്രട്ടറിമാരായ ആന്റോച്ചന്‍ ജയിംസ്, മാനുവല്‍ ബെന്നി, മണ്ഡലം പ്രസിഡന്റുമാരായ കിരണ്‍ അരീപറമ്പില്‍, അഡ്വ. ഗോകുല്‍ ജഗന്നിവാസ്, അഗസ്റ്റിന്‍ പുളിയന്‍പറമ്പില്‍, എബിന്‍ റ്റി. ഷാജി, ബിബിന്‍ മറ്റപള്ളി, അഗസ്റ്റിന്‍ ഗണപതിപ്ലാക്കല്‍, ഉണ്ണികൃഷ്ണന്‍ നായര്‍, ജോബിഷ് ജോഷി, അഡ്വ. ജേക്കബ് അല്‍ഫോന്‍സാ ദാസ്, ജെറിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.





0 Comments