Breaking...

9/recent/ticker-posts

Header Ads Widget

അഷ്ടാഭിഷേകവും മകരസംക്രമ പൂജയും നടന്നു



കുറിച്ചിത്താനം പാറയില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ മകരവിളക്കു മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. മകര സംക്രമദിനത്തില്‍ അഷ്ടാഭിഷേകവും മകരസംക്രമ പൂജയും നടന്നു. അഷ്ട് ദരവ്യ മഹാഗണപതിഹോമം , അയ്യപ്പ ഭാഗവത പാരായണം, പ്രസാദമൂട്ട്  എന്നിവയും നടന്നു. കലാവേദിയില്‍  സംഗീത സദസ്സ് ഓട്ടന്‍ തുള്ളല്‍ എന്നിവയും നടന്നു. വൈകീട്ട് വിശേഷാല്‍ ദീപാരാധന, സോപാന സംഗീതം, ദീപക്കാഴ്ച ,കളമെഴുത്തുപാട്ട് എന്നിവയും മകരവിളക്കു മഹോത്സവത്തോടനുബന്ധിച്ച് നടന്നു. തിരുവാതിര തായമ്പക നൃത്തനൃത്യങ്ങള്‍ എന്നിവ വൈകീട്ട് കലാവേദിയെധന്യമാക്കി. പ്രഭാസത്യകസമേതനായ ധര്‍മ്മശാസ്താവിന്റെ പ്രതിഷ്ഠയുള്ള പാറയില്‍ ക്ഷേത്രത്തില്‍ മകരവിളക്കിനോടനുബന്ധിച്ച് ഞായറാഴ്ച നടന്ന ആഴി പൂജ ഭക്തിസാന്ദ്രമായി . വൈകിട്ട്  ദീപാരാധനക്കുശേഷം ക്ഷേത്ര മതില്‍ക്കകത്ത് അനീഷ് സ്വാമികളുടെ ഭക്തി നിര്‍ഭരമായ ആഴി നേതൃത്വത്തിലാണ് ആഴിപൂജ നടന്നത്. അനീഷ് സ്വാമികളുടെ നേതൃത്വത്തിലാണ് ആഴി പൂജ നടന്നത്. മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തി ഡോ. തോട്ടം. ശിവകരന്‍ നമ്പൂതിരിയ്ക്ക്  സ്വീകരണവും നല്‍കി.




Post a Comment

0 Comments