പാലാ തൊടുപുഴ റോഡില്‍ പയപ്പാറില്‍ നിയന്ത്രണം വിട്ട ലോറി തെങ്ങിലും ഇലക്ട്രിക് പോസ്റ്റിലുമിടിച്ചു കയറിയുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ മരണമടഞ്ഞു. ഉച്ചയ്ക് 12.30 ഒടെയായിരുന്നു അപകടം. ചിങ്ങവനം ചാന്നാനിക്കാട് പ്ലാംപറമ്പില്‍ ചാക്കോയാണ് മരിച്ചത്. ചിങ്ങവനം FCI ഗോഡൗണില്‍ നിന്നും അരിയുമായി അറക്കുളത്തേക്ക് പോവുന്നതിനിടയിലാണ് അപകടമുണ്ടായത് ലോറി ഇടിച്ചു കയറി മഞ്ഞക്കുന്നേല്‍ മാത്തുക്കുട്ടിയുടെ വീടിന്റെ മതിലും അപകടത്തില്‍ തകര്‍ന്നു. ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ലോറി ഡ്രൈവര്‍ ചാക്കോയെ നാട്ടുകാരും പൊലിസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍കഴിഞ്ഞില്ല.





0 Comments