വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മറ്റംകവല ഭാഗത്ത് കായല്‍ചിറ അജിത് കുമാര്‍ (30) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ യുവതിയുമായി അടുപ്പത്തിലാവുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വര്‍ഗീസ്, എസ്.ഐ മാരായ സാഗര്‍, ഷാജി, എ.എസ്.ഐ സന്ധ്യ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.





0 Comments