കൂടല്ലൂര്‍ സെന്റ് ജോസഫ് യു.പി. സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ഉപജില്ലയിലെ അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. നവമാധ്യമങ്ങളുടെ മായികവലയത്തില്‍ നിന്നും കളിക്കളങ്ങളിലേക്കും സൗഹൃദ ബന്ധങ്ങളിലേക്കും പുതുതലമുറയെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിച്ചത്. ഏറ്റുമാനൂര്‍ ഉപജില്ല എഡ്യൂക്കേഷണല്‍ ഓഫിസര്‍ ശ്രീജ പി. ഗോപാല്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. മത്സരങ്ങള്‍ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യാതിഥികളായിരുന്ന പുതുപ്പള്ളി എം.എല്‍.എ. ചാണ്ടി ഉമ്മനും, കടുത്തുരുത്തി എം.എല്‍.എ. മോന്‍സ് ജോസഫും സമ്മാനദാനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസ് പുതുക്കയില്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മിനിമോള്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തില്‍ തോമസ് പീറ്റര്‍ കളപുരക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത വിന്നേഴ്‌സിനുള്ള 5000 രൂപ ക്യാഷ് അവാര്‍ഡ് സെന്റ്. ജോസഫ്‌സ് യു.പി. എസ്. മാന്നാനവും തോമസ് ജോണ്‍ തൈതറപ്പില്‍ സ്‌പോണ്‍സര്‍ ചെയ്ത ഫസ്റ്റ് റണ്ണര്‍ അപ്പിനുള്ള 3000 രൂപ സെന്റ്. ജോസഫ്‌സ് യു.പി.എസ് കൂടല്ലൂരും മൂന്ന്, നാല് സ്ഥാനക്കാര്‍ക്ക് മാവേലില്‍ ബേക്കേര്‍സ് സ്‌പോണ്‍സര്‍ ചെയ്ത 1000 രൂപ വീതം ഉള്ള സമ്മാനത്തിന് സെന്റ്. മേരീസ് എച്. എസ്.എസ്.കിടങ്ങൂരും, ജെ.ബി.എല്‍.പി.എസ്. പേരൂരും അര്‍ഹരായി. തുടര്‍ന്ന് നടന്ന സൗഹൃദ മത്സരത്തില്‍ സെന്റ്. ജോസഫ്‌സ് യു.പി. സ്‌കൂള്‍ കൂടല്ലൂര്‍ ബിജു മാവേലില്‍ സ്‌പോണ്‍സര്‍ ചെയ്ത 5000 രൂപ ക്യാഷ് അവാര്‍ഡ് കരസ്ഥമാക്കി.രണ്ടാം സമ്മാനം സെന്റ്. ജോസഫ്‌സ് യു.പി. സ്‌കൂള്‍ മാന്നാനവും നേടി.





0 Comments