Breaking...

9/recent/ticker-posts

Header Ads Widget

തൈപ്പൂയ ഉത്സവവും, 30-ാമത് ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികവും



ഏറ്റുമാനൂര്‍ പേരൂര്‍  എസ്.എന്‍.ഡി.പി. ശാഖായോഗം  സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ  തൈപ്പൂയ ഉത്സവവും 30-ാമത് ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികവും ജനുവരി 20 മുതല്‍ 27 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 20-ന് ഉച്ചക്ക് 12.11 നും 12.23 നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തൃക്കൊടിയേറ്റ് കര്‍മ്മം എരമല്ലൂര്‍ ഉഷേന്ദ്രന്‍ തന്ത്രി, മേല്‍ശാന്തി അനൂപ് പോറ്റി എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. തിരുവുത്സവത്തോടനുബന്ധിച്ച് ഗണപതിക്ക് അപ്പം മൂടല്‍, ഉദയാസ്തമന പൂജ, 1008 നാളികേരത്തിന്റെ മഹാഗണപതി ഹോമം, തുടങ്ങിയ ചടങ്ങുകള്‍ നടക്കും. ജനുവരി 25ന്  ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികദിനാഘോഷം നടക്കും. പള്ളിവേട്ട , പുഷ്പാഭിഷേകം, കാവടി ഘോഷയാത്ര, ഇളനീര്‍ ഘോഷയാത്ര, തുടങ്ങിയവയും ഉണ്ടായിരിക്കും. ആറാട്ട് ദിവസമായ 27 ന് വൈകീട്ട് ഏഴിന് ആറാട്ടിന് സ്വീകരണം ,പായിക്കാട് പൗരാവലിയുടെ ദീപക്കാഴ്ച ,രാത്രി 9.30-ന് ആറാട്ട് എതിരേല്‍പ്പ്, പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, ശ്രീനാരായണ വിദ്യാ ഗൃഹം ഡയറക്ടര്‍ സതീഷ് കാവ്യധാര എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments