പശുവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച കേസില് അയല്വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട തട്ടാംപറമ്പില് വീട്ടില് ബിനോയ് (45) എന്നയാളെയാണ്. പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള് ഇന്ന് രാവിലെ 8 .30 മണിയോടുകൂടി തന്റെ സമീപവാസിയായ വീട്ടമ്മ വളര്ത്തുന്ന പശുവിന്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഇയാളുടെ പശുവിന്റെ പാല് വീട്ടമ്മയായ മധ്യവയസ്ക കറന്നെടുക്കുന്നുണ്ടെന്ന തെറ്റിദ്ധാരണ മൂലമാണ് ഇയാള് ഇത്തരത്തില് ചെയ്തത്. തുടര്ന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റര് ചെയ്യുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.





0 Comments