പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 101 -ാമത് വാര്‍ഷികാഘോഷം മാണി സി കാപ്പന്‍ MLAഉദ്ഘാടനം ചെയ്തു. ഒരു വിദ്യാര്‍ത്ഥിയുടെ ആദ്യ വിദ്യാലയം കുടുംബവും ആദ്യ ഗുരുക്കന്മാര്‍ രക്ഷിതാക്കളുമാണെന്ന് MLA പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പാലാ രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അനുഗ്രഹപ്രഭാഷണം നടത്തി. മഹാകവി പ്രവിത്താനം പി.എം ദേവസ്യ സ്മാരക കവിത രചന മത്സരത്തില്‍ വിജയികളായ തീക്കോയി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അല്‍ഫിയാ ഷാനവാസ്, പ്രവിത്താനം സെന്റ് മൈക്കിള്‍സിലെ എയ്ഞ്ചലിന്‍ ഹന്ന ഷിനു, ഉള്ളനാട് സേക്രട്ട് ഹാര്‍ട് യു.പി സ്‌കൂളിലെ ജിസ്‌ന സിന്റോ എന്നിവര്‍ക്കുള്ള സമ്മാനങ്ങളും വിവിധ സ്‌കോളര്‍ഷിപ്പുകളും സമ്മേളനത്തില്‍ വിതരണം ചെയ്തു.പ്രിന്‍സിപ്പല്‍ ഡോ. ബെല്ല ജോസഫ് ഹെഡ്മാസ്റ്റര്‍ വി.ജെ അജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസമ്മ ബോസ്, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് ചെറിയാന്‍, പഞ്ചായത്ത് മെമ്പര്‍ സ്മിത ഗോപാലകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് ജിസ്‌മോന്‍ തുടിയന്‍പ്ലാക്കല്‍, എം.പി.ടി.എ പ്രസിഡന്റ് ജാന്‍സി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.





0 Comments