പ്രൊഫ. എ.വി. ശങ്കരനാരായണന്‍ രചിച്ച ചരിത്രത്തില്‍ മീനച്ചില്‍ കര്‍ത്താക്കന്മാരും ദേവാലയങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനം എടത്വ സെന്റ് അലോഷ്യസ് കോളജ് ഹാളില്‍ നടന്നു. കോളേജിലെ മലയാള വിഭാഗം പൂര്‍വ അധ്യാപകനായ പ്രൊഫ. എ.വി ശങ്കര നാരായണന്‍ ഏറെക്കാലത്തെ പഠന ഗവേഷണങ്ങളിലൂടെ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം മുന്‍ MG യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ ബാബു സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. മാനേജര്‍ ഫാദര്‍ ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. ഇന്ദുലാല്‍ G പുസ്തകാവലോകനം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ ജോജി ജോസഫ്, പ്രൊഫ. ജറോം P V , ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡംഗം മനോജ് B നായര്‍, മലയാള വിഭാഗം മേധാവി ഡോ. ജോമോള്‍ ജോസ്, അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് J വെട്ടിയില്‍, ഡോ നീതു മേരി ടോമി, യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അര്‍ച്ചന വേണു തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments