വീടില്ലാത്തവര്‍ക്ക് വീട് എന്ന ലക്ഷ്യവുമായി ആരംഭിച്ച പ്രൊജക്റ്റ് ഷെല്‍റ്റര്‍ പദ്ധതിയിലെ ഇന്ത്യയിലെ 4-ാമത്തേയും കേരളത്തിലെ 2-ാമത്തേയും വീട് നിര്‍മ്മാണത്തിന്റെ വാഗ്ദാന പത്രം ചാണ്ടി ഉമ്മന്‍ MLA ഷീജ ജോസഫിന് കൈമാറി. പാമ്പാടി ഫിലിപ്‌സ് ബില്‍ഡിംഗ്‌സില്‍ നടന്ന യോഗത്തില്‍ പ്രൊജക്ട് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് കണ്ണന്താനം പദ്ധതി വിശദീകരണം നടത്തി. കോ-ഓര്‍ഡിനേറ്റര്‍ സിബു ജോര്‍ജ്, ജോര്‍ജ് എബ്രഹാം, അനിയന്‍ മാത്യു , ഷാജി, കെ.റ്റി ഫിലിപ്പോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജന്മനാ രണ്ടുകണ്ണിനും കാഴ്ചയില്ലാതെ പ്രായമായ അച്ഛനൊപ്പം സ്വന്തമായി വീടില്ലാതെ ദുരിതമനുഭവിച്ചു വന്ന ഷീജ ജോസഫിനാണ് പ്രൊജക്ട് ഷെല്‍ട്ടര്‍ പദ്ധതിയിലൂടെ വീട് നല്‍കിയത്.





0 Comments