Breaking...

9/recent/ticker-posts

Header Ads Widget

മാക് സ്‌പെക്ട്ര സംഘടിപ്പിച്ചു



മാര്‍ ആഗസ്തീനോസ് കോളേജില്‍  ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മാക് സ്‌പെക്ട്ര സംഘടിപ്പിച്ചു .  ഫെസ്റ്റില്‍   സെന്റ്  അഗസ്റ്റിന്‍  എച്ച് എസ്സ് എസ്സ്  രാമപുരം , ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും  പ്രൊഫ. മാത്യു. റ്റി. മാതേക്കല്‍ എവര്‍ റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. വിവിധ സ്‌കൂളുകളില്‍ നിന്നുമായി ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.  വിജയികള്‍ക്ക്  കൃാഷ് അവാര്‍ഡുകളും ട്രോഫിയും  കോളേജ് മാനേജര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ്  ഞാറക്കുന്നേല്‍  വിതരണം ചെയ്തു.  പ്രിന്‍സിപ്പല്‍  ഡോ. ജോയി ജേക്കബ്  അധ്യക്ഷത വഹിച്ചു. രാമപുരം എച്ച് എസ്സ് എസ്സ്  പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്‍, വൈസ് പ്രിന്‍സിപ്പല്‍ മാരായ ഫാ ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, കോര്‍ഡിനേറ്റര്‍ മാരായ ജോബിന്‍ പി മാത്യു, ഷിന്‍സ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments