കോട്ടയത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന് ബലക്ഷയമില്ലാതിരുന്നിട്ടും ബലക്ഷയമുണ്ട് എന്ന് വരുത്തിതീര്‍ത്ത് കോട്ടയത്തെ എംപിമാര്‍ക്ക് താല്പര്യമുള്ളയാളിന്റെ കെട്ടിടത്തിലേക്ക് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം മാറ്റി സ്ഥാപിച്ചതിനു പിന്നില്‍ ഗൂഢാലോചനയാണ് നടന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. ബലക്ഷയമില്ലാത്ത കെട്ടിടത്തിന് ബലക്ഷയമെന്ന് വ്യാജ പ്രചരണം നടത്തി കഴിഞ്ഞ ഒരു വര്‍ഷമായി കോട്ടയം ജില്ലയിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ച് എറണാകുളം ആലപ്പുഴ തുടങ്ങിയ ജില്ലകളിലേക്ക് ആളുകളെ കഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം കോട്ടയത്തെ ലോക്‌സഭ എംപി.ക്കും, രാജ്യസഭ എംപിക്കും മാത്രമാണെന്നും സജി ആരോപിച്ചു. ബലക്ഷയംഎന്ന് പ്രചരണം കൊടുത്ത് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം മാറ്റാന്‍ ഗൂഢാലോചന നടത്തിയവര്‍ നിലവില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെട്ടിട ഉടമയോട് മാപ്പ് പറയണമെന്നും സജി ആവശ്യപ്പെട്ടു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കൂടുതല്‍ സൗകര്യത്തോടുകൂടി കോട്ടയത്ത് പുതിയ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പുനസ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സജി പറഞ്ഞു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോയി ചെട്ടി ശേരില്‍, ജേക്കബ് കുര്യക്കോസ് , കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് എബി പൊന്നാട്ട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.





0 Comments