Breaking...

9/recent/ticker-posts

Header Ads Widget

കേരള പോലീസ് ദാസ്യവേല നടത്തുകയാണെന്ന് സജി മഞ്ഞക്കടമ്പില്‍



രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്ത് കേരള പോലീസ് ദാസ്യവേല നടത്തുകയാണെന്ന് UDF ജില്ല ചെയര്‍മാന്‍  സജി മഞ്ഞക്കടമ്പില്‍. സ്ത്രീ പീഡനകേസും, വധശ്രമവും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി ആയിരുന്ന SFI സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് സൈ്വരവിഹാരം നടത്താന്‍ കേരളാ പോലിസ് അവസരം ഒരുക്കുകയും, ആര്‍ഷോ  പോലീസിനെ പരസ്യമായി തെറി അഭിഷേകം നടത്തിയപ്പോള്‍ താലോലിക്കുകയും ചെയ്ത പോലീസ് ഭരണപക്ഷത്തിന് ദാസ്യവേല ചെയ്യുകയാണെന്ന് സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ ദുര്‍ഭരണത്തിനെതിരെ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിനെ കൊടും ക്രിമിനലായ പിടികിട്ടാപുള്ളിയെ പോലെ രാത്രിയില്‍ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത കേരളാ പോലീസ് ഇരട്ട നീതിയാണ് കേരളത്തില്‍ നടപ്പിലാക്കുന്നതെന്ന് സജി കുറ്റപ്പെടുത്തി. സമരങ്ങളെ അടിച്ചൊതുക്കി ദുര്‍ഭരണം തുടരാമെന്ന് വ്യാമോഹിക്കണ്ടെന്നും കേരളത്തിലെ ജനങ്ങള്‍ പിണറായിസര്‍ക്കാരിനെ ബാലറ്റിലൂടെ പുറത്താക്കുമെന്നും സജി പറഞ്ഞു.




Post a Comment

0 Comments