Breaking...

9/recent/ticker-posts

Header Ads Widget

സാകേതം സാന്ത്വന പരിചരണ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.



ജീവിത സായാഹ്നത്തില്‍ സ്‌നേഹപരിചരണങ്ങള്‍ ലഭിക്കാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സ്‌നേഹ സ്പര്‍ശവുമായി  സാകേതം സാന്ത്വന പരിചരണ കേന്ദ്രം കുറിച്ചിത്താനത്ത് പ്രവര്‍ത്തനമാരംഭിച്ചു. മോന്‍സ് ജോസ്ഫ് MLA ഉദ്ഘാടനം ചെയ്തു. NSS ഒഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി എമ്മാനുവല്‍ അധ്യക്ഷനായിരുന്നു. ഫാദര്‍ ജോസ് നെല്ലിക്കത്തെരുവില്‍ അനുഗ്രഹപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ നിര്‍മല ദിവാകരന്‍, ജോസഫ് ജോസഫ് , MN സന്തോഷ്‌കുമാര്‍, ലിസി ജോയി, മുന്‍ പഞ്ചായത്തംഗം MG ഉണ്ണി, സാകേതം ഡയറക്ടര്‍ താരാ ദേവി രമേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments