Breaking...

9/recent/ticker-posts

Header Ads Widget

അറിവിന്റെ മഹത്തായ ഒരു പ്രവാഹമാണ് ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ ലഭിക്കുന്നതെന്ന് ജോസ് കെ മാണി എം.പി



അറിവിന്റെ മഹത്തായ ഒരു പ്രവാഹമാണ് ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ ലഭിക്കുന്നതെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. 91 -ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ 9 -ാമത് തീര്‍ത്ഥാടന പദയാത്രയില്‍ മുഴുവന്‍ ദിവസങ്ങളിലും പങ്കെടുത്ത എല്ലാ പദയാത്രികരേയും യൂണിയന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. അനുമോദന സമ്മേളനം  ജോസ് കെ മാണി  എം.പി ഉദ്ഘാടനം ചെയ്തു.  യോഗത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ അദ്ധ്യക്ഷനായിരുന്നു. കണ്‍വീനര്‍ എം.ആര്‍ ഉല്ലാസ്, വൈസ് ചെയര്‍മാന്‍ സജീവ് വയലാ, ഷാജി തലനാട്, സി.റ്റി.രാജന്‍, അനീഷ് പുല്ലുവേലില്‍, സാബു കൊടൂര്‍, സജി കുന്നപ്പള്ളി,  മിനര്‍വ്വാ മോഹന്‍, സംഗീതാ അരുണ്‍, ഗോപകുമാര്‍ പിറയാര്‍, അരുണ്‍ കുളംമ്പള്ളില്‍, ബിഡ്‌സണ്‍ മല്ലികശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments