Breaking...

9/recent/ticker-posts

Header Ads Widget

19-ാമത് ഏറ്റുമാനൂര്‍ ബാലകലോത്സവത്തിന് തുടക്കമായി.



ഏറ്റുമാനൂര്‍ എസ്.എം.എസ്.എം.പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തില്‍  19-ാമത് ഏറ്റുമാനൂര്‍ ബാലകലോത്സവത്തിന് തുടക്കമായി. ഏറ്റുമാനൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് എം. ശ്രുതി ഉദ്ഘാടനം ചെയ്തു.  ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ് അധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കന്‍, എഴുത്തുകാരി ജയശ്രീ പള്ളിക്കല്‍, ഷെമി മുഹമ്മദ്,  ലൈബ്രറി സെക്രട്ടറി അഡ്വക്കറ്റ് പി രാജീവ്, കണ്‍വീനര്‍ അന്‍ഷാദ് ജമാല്‍, എ.പി. സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 13, 14 തീയതികളിലായി എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള   ബാലകലോത്സവത്തില്‍ നഗരസഭ പരിധിയിലെ 30 സ്‌കൂളുകളില്‍ നിന്നായി 1400 ഓളം  പ്രതിഭകളാണ് പങ്കുചേരുന്നത്.




Post a Comment

0 Comments