Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ബാല കലോത്സവം ജനുവരി 13, 14 തീയതികളില്‍



ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റുമാനൂര്‍ ബാല കലോത്സവം ജനുവരി 13, 14 തീയതികളില്‍ നടക്കും. ലൈബ്രറി ഹാളില്‍  കലോത്സവത്തിന്റെ ഉദ്ഘാടനം പതിമൂന്നാം തീയതി രാവിലെ 9.30ന് ഏറ്റുമാനൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് എം. ശ്രുതി നിര്‍വഹിക്കും. യോഗത്തില്‍ ലൈബ്രറി പ്രസിഡണ്ട് ജി പ്രകാശ് അധ്യക്ഷനായിരിക്കും. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം ജി ശശിധരന്‍, സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കൂമ്പിക്കന്‍, സാഹിത്യകാരി  ജയശ്രീ പള്ളിക്കല്‍, ഷെമി മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിക്കും. ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെ 30 വിദ്യാലയങ്ങളില്‍ നിന്നായി 1400 ഓളം കലാപ്രതിഭകള്‍ മത്സരങ്ങളില്‍ പങ്കുചേരും. എല്‍. പി, യു. പി വിഭാഗം മത്സരങ്ങള്‍ ശനിയാഴ്ചയും  ഹൈസ്‌കൂള്‍ വിഭാഗം മത്സരങ്ങള്‍ ഞായറാഴ്ചയുമാണ് നടക്കുക. ഏറ്റുമാനൂരിന്റെ  സാംസ്‌കാരിക ഉത്സവമായി ബാല കലോത്സവം മാറിയതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍  പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ലൈബ്രറി സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയില്‍, കണ്‍വീനര്‍ അന്‍ഷാദ് ജമാല്‍, ജോയിന്റ് കണ്‍വീനര്‍ എ. പി. സുനില്‍   എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments