Breaking...

9/recent/ticker-posts

Header Ads Widget

സോളിഡ് വേസ്റ്റ് മാനേജ്മന്റ് പ്ലാന്‍ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍



പാലാ മുനിസിപ്പാലിറ്റിയുടെ സോളിഡ് വേസ്റ്റ് മാനേജ്മന്റ് പ്ലാന്‍ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കെ എസ് ഡബ്ല്യൂ എം പി യുടെ നേതൃത്വത്തില്‍ ആരംഭിച്ചു.  വേസ്റ്റ് സാംപ്ലിങ്  സ്റ്റഡിയുടെ ഭാഗമായി വീടുകളിലെത്തിച്ചു നല്‍കുന്ന ബാഗുകളില്‍ മാലിന്യം ശേഖരിച്ച് തരം തിരിച്ച് ഏതൊക്കെ ഇനം മാലിന്യങ്ങളാണ് എന്ന് കണ്ടെത്തി  വേസ്റ്റ് മാനേജ്‌മെന്റ് പ്ലാന്‍ തയ്യറാക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ 1, 7, 20 എന്നി വാര്‍ഡുകളില്‍ ജനുവരി 15 മുതല്‍ 22  വരെ നടക്കും. ഹരിതകര്‍മ സേനാംഗങ്ങളോ മറ്റു ഉദ്യോഗസ്ഥരോ വീടുകളിലും സ്ഥാപനങ്ങളിലും എത്തി മാലിന്യം നിക്ഷേപിക്കാനുള്ള ബാഗുകള്‍ നല്‍കി പിറ്റേന്ന് കളക്ട് ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ നിര്‍വഹിച്ചു. KSWMP പ്രതിനിധികളായ ഐസക് ജോണ്‍,   ശ്രുതി എസ് നായര്‍, റിനു ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments