കാര്‍ഷിക മേഖലയ്ക്കും സസ്യജാലങ്ങള്‍ക്കും ഭീഷണിയാവുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ വ്യാപനത്തെക്കുറിച്ചും നിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ചും ശാസ്ത്രീയ വിശകലനവുമായി ശില്പശാല പാലാ സെന്റ് തോമസ് കോളജില്‍ നടന്നു. കിഴക്കെ ആഫ്രിക്കയില്‍ നിന്നുള്ള ഈ അധിനിവേശ കീടം കേരളത്തില്‍ അതിവേഗം വ്യാപിക്കുന്നുണ്ട്. ഉയര്‍ന്ന പ്രത്യുത്പാദനവും ഇവയെ ഭക്ഷിക്കുന്ന മൃഗങ്ങളുടെ അഭാവവും അനുയോജ്യ കാലാവസ്ഥയും വ്യാപനത്തിനു കാരണമാവുകയാണ്. സസ്യജാലങ്ങള്‍ക്ക് ഭീഷണിയാകുന്നതോടൊപ്പം മെനഞ്ചൈറ്റിസ് രോഗമുണ്ടാക്കുന്ന വിരകളുടെ വാഹകരായും മാറുന്ന ഒച്ചുകള്‍ വലിയ ഭീഷണി ഉയര്‍ത്തുന്നതായി ശില്ല ശാലയില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡോ പ്രദീഷ് മാത്യു പറഞ്ഞു. സുവോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്‍പശാല പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. സാല്‍വിന്‍ കാപ്പിലിപറമ്പില്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ജിമ്മി ജോസഫ് സംസാരിച്ചു. മുത്തോലി, ഭരണങ്ങാനം പഞ്ചായത്ത് അംഗങ്ങള്‍ക്കും, പാലാ മുനിസിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലേഴ്‌സിനും, സെന്റ് തോമസ് | കോളേജിലെയും, പാലാ അല്‍ഫോന്‍സാ കോളേജിലേയും സുവോളജി വിദ്യാത്ഥികള്‍ക്കും വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ചത്. മുനിസിപ്പാലിറ്റിയും പഞ്ചായത്തുകളുമായി സഹകരിച്ച് ഒച്ചുകളെ നിയന്ത്രിക്കാന്‍ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജയിംസ് ജോണും സുവോളജി വിഭാഗം മേധാവി ഡോ മാത്യു തോമസും അറിയിച്ചു.





0 Comments