ആലപ്പുഴ മുഹമ്മ മുരളി ആശാന്‍ കലാക്ഷേത്രം ഏര്‍പ്പെടുത്തിയ വാദ്യ ശ്രേഷ്ഠ പുരസ്‌കാരം നേടിയ പുത്തനങ്ങാടി ഉദയപ്പനാശാന് ശിഷ്യഗണങ്ങളും സുഹൃദ് ജനങ്ങളും ചേര്‍ന്ന് സ്വീകരണം നല്‍കി. മേളചക്രവര്‍ത്തി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ച ഉദയപ്പന്‍ ആശാന് പുന്നത്തുറ ശ്രീഭദ്രാ വാദ്യകലാസമതിയുടെയും ശിഷ്യ ഗണങ്ങളുടെയും ആഭിമുഖ്യത്തിലാണ് പുന്നത്തുറയില്‍ സ്വീകരണം നല്‍കിയത്. മണിമലക്കാവ് ദേവി ക്ഷേത്രം മേല്‍ശാന്തി മഹേഷ് ദാമോദരന്‍ നമ്പൂതിരി മൊമെന്റോ നല്‍കി . ചടങ്ങില്‍ മണിമലക്കാവ് ദേവീക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ചന്ദ്രബാബു ആലയ്ക്കല്‍, എം പി. ചന്ദ്രശേഖരന്‍, രമ്യ സുരേഷ്, രതീഷ്, ജെനീഷ്, എം പി വേണുഗോപാല്‍ എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.


.webp)


0 Comments