Breaking...

9/recent/ticker-posts

Header Ads Widget

കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു.



നിരവധി മോഷണ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ    പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഭാഗത്ത് വിഎസ് നിവാസ് വീട്ടില്‍ ടിപ്പര്‍ അനീഷ് എന്ന് വിളിക്കുന്ന നിധിന്‍ വി.എസ് (33) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസം പാലാ ഇടമറുക് സ്വദേശിയായ യുവാവിന്റെ മോട്ടോര്‍സൈക്കിള്‍ കൊട്ടാരമറ്റം ഭാഗത്ത് നിന്നും മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളുടെ പിന്തുടര്‍ന്നെങ്കിലും ഇയാള്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു . തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളെ ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും സാഹസികമായി പിടികൂടുകയായിരുന്നു. ടിപ്പര്‍ അനീഷ് എന്നറിയപ്പെടുന്ന  ഇയാള്‍ക്ക് കൊല്ലം ഈസ്റ്റ്, ആലപ്പുഴ നോര്‍ത്ത്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, പോത്തന്‍കോട് എന്നീ സ്റ്റേഷനുകളില്‍ മോഷണ കേസുകളും.കൂടാതെ കൊട്ടാരക്കരയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്.പാലാ സ്റ്റേഷന്‍ എസ്. എച്ച്. ഓ കെ.പി ടോംസണ്‍, എസ്. ഐ ബിനു വി.എല്‍, സി.പി.ഓ മാരായ മഹേഷ്, അരുണ്‍കുമാര്‍, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments