Breaking...

9/recent/ticker-posts

Header Ads Widget

ചന്തക്കുളത്തില്‍ കാല്‍ നാട്ടു കര്‍മം നടന്നു.



അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ടൗണിനെ അലങ്കരിക്കുന്നതിനായി ചന്തക്കുളത്തില്‍ കാല്‍ നാട്ടു കര്‍മം നടന്നു. എല്ലാ വര്‍ഷവും ജനുവരി 15ന് ചന്തക്കുളത്തിനു നടുവില്‍ കൂറ്റന്‍ ഇരുമ്പു തൂണ് സ്ഥാപിക്കുന്നതോടെയാണ് അലങ്കാരങ്ങള്‍ ആരംഭിക്കുന്നത്.  ചന്തക്കുളത്തില്‍  പതിറ്റാണ്ടുകളായി മാര്‍ക്കറ്റിലെ തൊഴിലാളികളുടെ നേതൃത്വത്തിലാണ് കാല്‍ നാട്ടു കര്‍മ്മം   നടത്തുന്നത്.  ചന്തക്കുളത്തിനു സമീപം അതിരമ്പുഴ പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തില്‍ ഇരുമ്പു തൂണ്‍ ആശീര്‍വദിച്ചു. തുടര്‍ന്ന് തൊഴിലാളികള്‍ ചേര്‍ന്ന് കുളത്തിനു നടുവില്‍ തൂണ്‍ സ്ഥാപിച്ചു. സഹ  വികാരിമാരായ ഫാ. നൈജില്‍ തൊണ്ടിക്കാക്കുഴിയില്‍, ഫാ. ബിനില്‍ പഞ്ഞിപ്പുഴ, കൈക്കാരന്മാരായ റ്റി.ജെ. ജേക്കബ് തലയിണക്കുഴി, ജോണി കുഴുപ്പില്‍, എം.സി. മാത്യു വലിയപറമ്പില്‍, തോമസ് ജോസഫ് പുതുശേരില്‍, കമ്മിറ്റി കണ്‍വീനര്‍മാരായ ജോര്‍ജ് ജോസഫ് കുറ്റിയില്‍, പി.വി. മൈക്കിള്‍, അതിരമ്പുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോയിസ് ആന്‍ഡ്രൂസ് മൂലേക്കരി, പഞ്ചായത്ത് മെംബര്‍മാരായ ജോസ് അമ്പലക്കുളം, ജോസ് അഞ്ജലി, ജയിംസ് തോമസ്, ബിജു വലിയമല  തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments