വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ത്ഥികളുടെ നേത്യത്വത്തില്‍ എഡ്യൂക്കേഷന്‍ ആന്റ് അവയര്‍നസ് പ്രോഗ്രാം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. മൈക്കിള്‍ ചീരാംകുഴിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിജു സോമന്‍ , അവയര്‍നസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ കൈറ്റ് മാസ്റ്റര്‍ ട്രെയ്‌നര്‍ അനൂപ് ജി നായര്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സി. റ്റെസ്, പിടിഎ പ്രസിഡന്റ് റോബിന്‍ എപ്രേം, കൈറ്റ് മാസ്റ്റര്‍ മനു കെ ജോസ്, കൈറ്റ് മിസ്ട്രസ് ജൂലിയ ആഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു. മനുഷ്യബുദ്ധിയും, പ്രതികരണവും, വിവേകവും, വിശകലനശേഷിയുമൊക്കെ ആവശ്യമായ പ്രവൃത്തികള്‍ കമ്പ്യൂട്ടര്‍ സിസ്റ്റത്തെക്കൊണ്ടു ചെയ്യിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും, പഠിക്കാനും ചിന്തിക്കുവാനും തീരുമാനങ്ങളെടുക്കുവാനും കമ്പ്യൂട്ടറുകളെ സജ്ജമാക്കുന്ന വിദ്യയാണിതെന്നും മനുഷ്യരുടെ ബുദ്ധിയേയും ചിന്താശതക്തിയേയും അനുകരിക്കാന്‍ മനുഷ്യര്‍ തന്നെ യന്ത്രങ്ങളെ പരിശീലിപ്പിക്കുകയാണിവിടെയെന്നും, വരും കാലങ്ങളില്‍ ജീവിതത്തിന്റെ സമസ്തമേഖലകളിലും നിര്‍മ്മിതബുദ്ധിയുടെ സ്വാധീനവുമുണ്ടാകുമെന്നും നമ്മുടെ ജീവിതശൈലി പുതുതായിത്തീരുമെന്നും ലിറ്റില്‍ കൈറ്റ്‌സ് കുട്ടികള്‍ ഉദ്‌ബോധിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോടൊപ്പം റോബോട്ടിക്‌സ്, അനലറ്റിക്‌സ്, മെഷിന്‍ ലേണിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്, ക്ലൗഡ് സേവനങ്ങള്‍ തുടങ്ങിയ മേഖലകളും വളര്‍ച്ച പ്രാപിക്കുകയാണ്. ഇവയൊക്കെ ചേര്‍ന്നാവും ഇനിയുള്ള കാലത്തെ നിയന്ത്രിക്കപ്പെടാന്‍ പോകുന്നതെന്നും ലിറ്റില്‍ കൈറ്റ്‌സ് ചര്‍ച്ച ചെയ്തു.





0 Comments