വികസിത് ഭാരത് സങ്കല്‍പ്പ യാത്രയ്ക്ക് അതിരമ്പുഴയില്‍ സ്വീകരണം നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പ യാത്രയോട് അനുബന്ധിച്ച് അതിരമ്പുഴ പള്ളി മൈതാനിയില്‍ സംഘടിപ്പിച്ച യോഗം അതിരമ്പുഴ സെന്‍മേരിസ് പള്ളി വികാരി റവ: ഡോക്ടര്‍ ജോസഫ് മുണ്ടകത്തില്‍ ഉദ്ഘാടനം ചെയ്തു. കേരള ഗ്രാമീണ്‍ ബാങ്ക് റീജണല്‍ മാനേജര്‍ ജി.സുരേഷ് കുമാര്‍ അധ്യക്ഷനായിരുന്നു. നബാര്‍ഡ് എ.ജി.എം റെജി വര്‍ഗീസ്, എസ്.ബി.ഐ കോട്ടയം എല്‍.ഡി.എം, അലക്‌സ്, ബിജെപി ജില്ലാ പ്രസിഡണ്ട് ലിജിന്‍ലാല്‍, ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലര്‍ സുരേഷ് വടക്കേടം തുടങ്ങിയവര്‍ പ്രസംഗിച്ചു.വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെ ചടങ്ങില്‍ ആദരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉദ്ഘാടന പ്രസംഗത്തിന്റെ ദൃശ്യവും സ്വീകരണചടങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി, ജില്ല ലീഡ് ബാങ്ക്, നബാര്‍ഡ്, ഐസിഎആര്‍, ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം, റബ്ബര്‍ ബോര്‍ഡ്, ഫാക്ട്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ആത്മ എന്നീ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് വികസിത് ഭാരത് സങ്കല്പ യാത്ര. വിവിധ പദ്ധതിയെക്കറിച്ച് പൊതുജനങ്ങള്‍ക്ക് അറിയുവാനുള്ള അവസരവും യോഗത്തില്‍ ഒരുക്കിയിരുന്നു.





0 Comments