Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂര്‍ ജംഗ്ഷനില്‍ പാലാ നഗരസഭയുടെ സ്വാഗത കമാനം സ്ഥാപിച്ചു.



കെ.എം.മാണി ബൈപാസിലേക്ക് സ്വാഗതം അരുളി പുലിയന്നൂര്‍ ജംഗ്ഷനില്‍ പാലാ നഗരസഭയുടെ സ്വാഗത കമാനം സ്ഥാപിച്ചു. ഏറ്റുമാനൂര്‍ - പാലാ സംസ്ഥാന പാതയും പാലാ കെ.എം.മാണി ബൈപാസും സംഗമിക്കുന്ന  ജംഗ്ഷനിലാണ്   സ്വാഗത കമാനം സ്ഥാപിച്ചത്..പാലാ നഗരസഭയുടെ 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കമാനം സ്ഥാപിച്ചത്.ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ സ്വാഗത കമാനം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് അധ്യക്ഷത വഹിച്ചു..കൗണ്‍സിലര്‍മാരായ ലീനാ സണ്ണി, സിജി പ്രസാദ്, ആര്‍.സന്ധ്യാ , മായാ പ്രദീപ്, സതി ശശികുമാര്‍, മുനിസിപ്പല്‍ ഉദ്യോഗസ്ഥരായ സാബു , ജില്‍സി , അശ്വതി , ബിജോയി മണര്‍കാട്ട്, ബിജു പാലൂപ്പടവന്‍ ,ജോര്‍ജ്കുട്ടി ചെറുവള്ളി, ജയ്‌സണ്‍ മാന്തോട്ടം, ജോസഫ് കൂട്ടുകല്‍, മാത്യു പാലക്കാട്ടുകുന്നേല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. എല്ലാ പ്രധാന പാതകളിലേയും നഗരാതിര്‍ത്തികളില്‍ സ്വാഗത കമാനങ്ങള്‍ സ്ഥാപിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.




Post a Comment

0 Comments