Breaking...

9/recent/ticker-posts

Header Ads Widget

നവീകരിച്ച വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റല്‍ നഗരസഭാ അദ്ധ്യക്ഷ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു.



പാലാ നഗരസഭയുടെ നവീകരിച്ച വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റല്‍  നഗരസഭാ അദ്ധ്യക്ഷ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. പാലായിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന  വനിതകള്‍ക്ക് കുറഞ്ഞ ചിലവില്‍  സുരക്ഷിത താമസം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ്  ഹോസ്റ്റല്‍ നവീകരിച്ചത്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റര്‍ കഴിഞ്ഞ കുറെക്കാലമായി പൂട്ടിക്കിടക്കുകയായിരുന്നു. വിശാലമായ മൂന്നു നിലക്കട്ടിടം നശിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഹോസ്റ്റല്‍ നവീകരിച്ച് വനിതകള്‍ക്ക് സുരക്ഷിത താമസം ഉറപ്പാക്കണമെന്ന ആവശ്യം വിവിധ സംഘടനകള്‍ ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നഗരസഭാ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവിലാണ് നവീകരണം നടത്തിയത്. അറ്റകുറ്റപ്പണികളും പെയിന്റിംഗ് അടക്കമുള്ള ജോലികളും പൂര്‍ത്തിയായതോടെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ പ്രവര്‍ത്തന സജ്ജമായതായും ഉടന്‍ തന്നെ വനിതകള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പറഞ്ഞു. മുന്‍ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാവിയോ കാവുകാട്ട്, മായ പ്രദീപ് , കൗണ്‍സിലര്‍മാരായ  തോമസ് പീറ്റര്‍, സിജി പ്രസാദ്, ലീന സണ്ണി, നീന ചെറുവള്ളില്‍, സന്ധ്യ ആര്‍, ആനി ബിജോയ്, ജോസ് ജെ ചീരന്‍കുഴി. മുനിസിപ്പല്‍ എഞ്ചിനീയര്‍ സിയാദ് എ., ഓവര്‍സിയര്‍ സാബു എന്നിവരും  ചടങ്ങില്‍ പങ്കെടുത്തു.

.




Post a Comment

0 Comments