ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയ രാജേഷ് പി കൈമളെ കോട്ടയം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജും, യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിലും അനുമോദിച്ചു. നെച്ചിപ്പൂഴൂരിലെ വീട്ടിലെത്തി ആശംസകളര്‍പ്പിച്ച ഫ്രാന്‍സിസ് ജോര്‍ജ് ഇത്തരത്തിലുള്ള നേട്ടങ്ങള്‍ യുവതലമുറയ്ക്ക് ആവേശം പകരുമെന്ന് അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് നെച്ചിപ്പൂഴൂര്‍ വാര്‍ഡ് പ്രസിഡണ്ട് ഷാജി മാവേലില്‍, യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം സെക്രട്ടറി ജസ്റ്റിന്‍ പാറപ്പുറത്ത്, ഹരികൃഷ്ണ കൈമള്‍, രാജേഷിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. അനുമോദന ചടങ്ങിനു ശേഷം രാജേഷ് കൈമളുമായി പഞ്ച ഗുസ്തിയില്‍ ഒരു കൈ നോക്കിയ ശേഷമാണ്ഫ്രാന്‍സിസ് ജോര്‍ജ് മടങ്ങിയത്.





0 Comments