Breaking...

9/recent/ticker-posts

Header Ads Widget

പഷ്ണി സമരം നടത്തി.



സപ്ലൈകോ നിത്യോപയോഗ സാധനങ്ങളുട സബ്‌സിഡി വെട്ടിക്കുറച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. കേരള സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളിലും വിലക്കയറ്റത്തിലും സബ്‌സിഡി കുറച്ചതിലും പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അതിരമ്പുഴ സപ്ലൈകോയുടെ മുമ്പില്‍ പഷ്ണി സമരം നടത്തി. ആം ആദ്മി പാര്‍ട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ സംരക്ഷിക്കുക,സബ്സിഡി സാധനങ്ങള്‍ ലഭ്യമാക്കുക, സര്‍ക്കാര്‍ കെടുകാര്യസ്ഥത അവസാനിപ്പിക്കുക,വിലക്കയറ്റം തടയുക,തുടങ്ങിയ ആവശ്യങ്ങളാണ് AAP ഉന്നയിക്കുന്നത് . AAP ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് കുര്യന്‍ പഷ്ണി സമരംഉത്ഘാടനം ചെയ്തു. AAP അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോയി ചാക്കോ മുട്ടത്തുവയലില്‍ അധ്യക്ഷത വഹിച്ചു . ജില്ലാ പ്രസിഡന്റ് ജോയി തോമസ് ആനിത്തോട്ടം, ഏറ്റുമാനൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ത്രേസ്യാമ്മ അലക്‌സ്,സെക്രട്ടറി  സജി ഇരുപ്പുമല,ജോയിന്റ് സെക്രട്ടറി ബെന്നി ലൂക്ക,  ജസ്റ്റിന്‍ മാത്യു, സുജിത്കുമാര്‍,  പി.ജെ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സപ്ലൈകോയ്ക്ക് മുന്‍പിലേയ്ക്ക് നടത്തിയ പ്രകടനത്തെ തുടര്‍ന്ന്  സമരത്തിന്റെ ഭാഗമായി പുഴുങ്ങിയ കപ്പ വിതരണം ചെയ്തു. മുതലാളിത്ത പ്രീണന നയങ്ങള്‍ മൂലം ജനാധിപത്യവും ഫെഡറല്‍ സംവിധാനങ്ങളും ഭീഷണി നേരിടുന്നതിന്റ പ്രതീകമായാണ് പഷ്ണി സമരവും പുഴുങ്ങിയ കപ്പ വിതരണവും നടത്തിയതെന്ന് AAP പ്രവര്‍ത്തകര്‍ പറഞ്ഞു. പഷ്ണി സമരത്തിന് AAP അതിരമ്പുഴ പഞ്ചായത്ത് പ്രവര്‍ത്തകരായ MV വര്‍ഗീസ്, ജോയി ചെമ്പനാനി, ലൂസി തോമസ്, K D ഔസേഫ്, സൈമണ്‍ നെടുംതോട്ടിയില്‍, തുടങ്ങിയവര്‍നേതൃത്വം നല്‍കി.




Post a Comment

0 Comments